Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Balloons Were Released

Kottayam

ഉ​ദ്ഘാ​ട​നത്തി​ലും വ്യ​ത്യ​സ്ത​ത, ബ​ലൂ​ണു​ക​ൾ പ​റ​ന്നു; മ​ണ്ണ​യ്ക്ക​നാ​ട് ഹോ​ളി​ക്രോ​സ് സ്പെ​ഷ​ൽ സ്കൂ​ൾ രജത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം

മ​ണ്ണ​യ്ക്ക​നാ​ട്: ഹോ​ളി​ക്രോ​സ് സ്പെ​ഷ​ൽ സ്കൂ​ൾ രജത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഉ​ദ്ഘാ​ട​നം ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി 25 ബ​ലൂ​ൺ ആ​കാ​ശ​ത്തേ​ക്ക് പ​റ​ത്തി നി​ർ​വ​ഹി​ച്ചു. അ​ങ്ക​മാ​ലി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ റോ​സി​ലി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

25 വ​ർ​ഷ​ക്കാ​ലം സ്തു​ത്യ​ർ​ഹ സേ​വ​നം ന​ട​ത്തി​യ മു​ൻ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റാ​ണി ജോ, ​സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ പി.​സി. മി​നി, സ്റ്റാ​ഫ് അം​ഗ​ങ്ങ​ളാ​യ മോ​ളി ജോ​സ​ഫ്, റോ​സ​മ്മ ദേ​വ​സ്യ എ​ന്നി​വ​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി മാ​ണി ആ​ദ​രി​ച്ചു.

പ​ട്ടി​ത്താ​നം ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ ക​ല്ല​റ​ക്ക​ൽ, ജില്ലാ പ​ഞ്ചാ​യ​ത്ത് മെംബ​ർ ജോ​സ്മോ​ൻ മു​ണ്ട​യ്ക്ക​ൽ, വി​കാ​രി ഫാ. ​തോ​മ​സ് പ​ഴ​വ​ക്കാ​ട്ടി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മിനി മ​ത്താ​യി, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സാം ​പൈ​നാ​പ്പി​ള്ളി, മാ​നേ​ജ​ർ സി​സ്റ്റ​ർ ഫ​ബി ജോ​സ​ഫ്, പിടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ബോ​ബി പോ​ൾ, സി​സ്റ്റ​ർ മേ​രി ഫ്രാ​ൻ​സി​സ്, സി​സ്റ്റ​ർ സൗ​മ്യ ജോ​സ​ഫ്, സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പരിപാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽകി.

Latest News

Up